ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ ടൌണ്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്കു പുതിയ സാരഥികള്‍
Tuesday, March 22, 2016 6:15 AM IST
ദോഹ: ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ ടൌണ്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി കെ.സി. നൌഷാദ് (പ്രസിഡന്റ്), ഡി.പി. ഷംസു, സിദ്ദിക്ക് പടിഞ്ഞാര്‍, ഹമീദ് കൊടിയമ്മ, സൌകത്ത് (വൈസ് പ്രസിഡന്റുമാര്‍) റസാഖ് കുന്നില്‍ (ജനറല്‍ സെക്രട്ടറി), അക്ബര്‍ കടവത്ത്, സലാം, സിയാദ്, ഷഫീക്ക് (സെക്രട്ടറിമാര്‍), അന്‍വര്‍ കടവത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ഷിക പൊതുഗോഗത്തില്‍ കെ.സി. നൌഷാദ് അധ്യക്ഷത വഹിച്ചു.

റസാഖ് കുന്നില്‍, അക്ബര്‍ കടവത്ത് എന്നിവര്‍ പ്രസംഗിച്ചു. ഡി.പി. ഷംസു തെരെഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.