നൈന കോണ്‍ഫറന്‍സ്: രജിസ്ട്രേഷന്‍ ആരംഭിച്ചു
Tuesday, March 22, 2016 5:38 AM IST
ഷിക്കാഗോ: ഒക്ടോബര്‍ 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ നടത്തുന്ന നൈനയുടെ ദേശീയ കോണ്‍ഫറന്‍സിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായി രജിസ്ട്രേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ മേരി ജോസ്, മേരി റെജീന സേവ്യര്‍ എന്നിവര്‍ അറിയിച്ചു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങളെയും, ചാപ്റ്ററുകളെയും ഒരുമിച്ച് നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ അമേരിക്ക) എന്ന ദേശീയ സംഘടന നിലവില്‍ വന്നതിന്റെ പത്താം വാര്‍ഷികംകൂടിയാണ് ഈ അവസരത്തില്‍ ആഘോഷിക്കപ്പെടുക. നാഷണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍, ഇല്ലിനോയിസ് ചാപ്റ്റര്‍ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ്, കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഫിലോ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

വളരെ പ്രഗത്ഭരായ വ്യക്തികള്‍ വിവിധ വിഷയങ്ങളിലായി രണ്ടു ദിവസം നടത്തുന്ന പ്രഭാഷണങ്ങള്‍, വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേഴ്സുമാര്‍ക്ക് ഏറെ മുതല്‍ക്കൂട്ടാവും. 16 കണ്ടിന്യൂയിംഗ് ഹവേഴ്സ് ലഭിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

വിവിധ ചാപ്റ്ററുകളില്‍ നിന്നുള്ള അംഗങ്ങള്‍ ചേര്‍ന്ന് രജിസ്ട്രേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. മേയ് 31-നു മുമ്പ് ഏര്‍ളി രജിസ്ട്രേഷന്‍ റേറ്റ് ലഭിക്കുന്നതാണ്. നൈനയുടെ വെബ്സൈറ്റായ ംംം.ിമശിമൌമെ.രീാ ല്‍ നിന്നോ, ചാപ്റ്റര്‍ പ്രസിഡന്റുമാരില്‍ നിന്നോ ഫോം ലഭിക്കുന്നതാണ്.

ആഗ്നസ് മാത്യു, അനു സിറിയക്, അര്‍ച്ചന ഫിലിപ്പ്, ബെറ്റ്സി അഗസ്റിന്‍, ചിന്നമ്മ ഞാറവേലില്‍, എല്‍സമ്മ ലൂക്കോസ്, ജെനി മാത്തന്‍, ജൂലി തോമസ്, ലില്ലി ആനിക്കാട്, മോളി സക്കറിയ, നബീസ ചെമ്മാച്ചേല്‍, സോഫി ലൂക്കോസ്, ടിന്റു മാത്യു എന്നിവരാണു കമ്മിറ്റി അംഗങ്ങള്‍.

ഏറെ ഉപകാരപ്രദമായ ക്ളാസുകള്‍, പോസ്റര്‍ അവതരണങ്ങള്‍, അലുമ്നി നൈറ്റ്, ഗാലാ ഡിന്നര്‍, കലാപരിപാടികള്‍ എന്നിവ കോര്‍ത്തിണക്കിയ സെമിനാറില്‍ എല്ലാ നേഴ്സുമാരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായും അതിനായി ഏവരെയും ഷിക്കാഗോയിലെ എല്‍മസ്റ് വാട്ടര്‍ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലേക്ക് ക്ഷണിക്കുന്നതായും നൈനയുടേയും ആതിഥേയ ചാപ്റ്ററായ ഐനായുടേയും (കചഅക) ഭാരവാഹികള്‍ അറിയിക്കുന്നു.

രജിസ്ട്രേഷന്‍ വിവരങ്ങള്‍ക്ക്: മേരി റെജീന സേവ്യര്‍ (630 887 6663), മേരി ജോസ് (678 357 6433). നൈന വൈസ് പ്രസിഡന്റ് ബീന വള്ളിക്കളം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം