സൌത്ത് ഫ്ളോറിഡ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി കൂദാശ ഏപ്രില്‍ 1, 2 തീയതികളില്‍
Tuesday, March 22, 2016 5:36 AM IST
സൌത്ത് ഫ്ളോറിഡ: സൌത്ത് ഫ്ളോറിഡയിലെ ഡംബാനോ ബീച്ചില്‍ സ്ഥിതിചെയ്യുന്ന സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ കൂദാശാ കര്‍മ്മം വര്‍ണശബളമായ ചടങ്ങുകളോടെ ഏപ്രില്‍ 1, 2 തീയതികളില്‍ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ്, മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം ആറിനു ചെണ്ടമേളങ്ങളുടേയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പ്രദക്ഷിണത്തോടുകൂടി ഒന്നാംഘട്ട ശുശ്രൂഷയും, ശനിയാഴ്ച വൈകിട്ട് ഏഴിനുള്ള രണ്ടാംഘട്ട ശുശ്രൂഷകള്‍ക്കും ശേഷം നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും പന്ത്രണ്ടിനു നടക്കുന്ന പൊതുസമ്മേളനത്തോടുംകൂടി കൂദാശാകര്‍മങ്ങള്‍ സമാപിക്കും.

ഫാ. ജോസഫ് കളപ്പുരയില്‍ (വികാരി&ജനറല്‍ കണ്‍വീനര്‍), സോളമന്‍ മാത്യു (ട്രഷറര്‍), പി.കെ. തോമസ് (സെക്രട്ടറി), കോര ജോസഫ് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), ഡോ. തോമസ് പനവേലില്‍, മാത്തുക്കുട്ടി തുമ്പമണ്‍ (കോ- കണ്‍വീനര്‍മാര്‍), മോന്‍സി ജോര്‍ജ്, തോമസ് മാത്യു, അനുജ ഫിലിപ്പ്, മേരി മാത്യു, മഞ്ജു മാത്യു, അലക്സാണ്ടര്‍ ഫിലിപ്പ്, റജി മാത്യു (കമ്മിറ്റി അംഗങ്ങള്‍) എന്നിവര്‍ കൂദാശ കമ്മിറ്റിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം