സുസന്‍ ജേക്കബ് (വല്‍സ) നിര്യാതയായി
Tuesday, March 22, 2016 5:36 AM IST
ലോവ: അമേരിക്കയിലെ ഡെസ്മോനീസില്‍ താമസിക്കുന്ന, പത്തനംതിട്ട കോലത്ത് കവിനേടത്തു കൊച്ചുതുണ്ടിയില്‍ ജേക്കബ് മാത്യുവിന്റെ (ബാബു) ഭാര്യ സുസന്‍ ജേക്കബ് (വല്‍സ -63) മസ്തിഷ്കാഘാതംമൂലം നിര്യാതയായി.

പൊതുദര്‍ശനം ബുധനാഴ്ച ഉച്ചയ്ക്ക് എര്‍നെസ്റ് ഫ്യൂണറല്‍ ഹോമില്‍, തുടര്‍ന്നു ബൈജു മാര്‍ക്കോസിന്റെ നേതൃത്വ്വത്തില്‍ സംസ്കാരശുശ്രുഷ. പരേത കോഴഞ്ചേരി ചെക്കുളം ഭാഗം കൊച്ചികിഴക്കേതില്‍ പരേതനായ ചാക്കോപ്പാന്റെ മകളാണ്. മക്കള്‍: ഷെര്‍ളി, ഷെറി. കൂടുതല്‍ വിവരങ്ങള്‍ക്ക്: അച്ചന്‍കുഞ്ഞ് (913 486 2455).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം