ഐഎന്‍എഐ ഹെല്‍ത്ത് സെമിനാര്‍ ഏപ്രില്‍ 23ന്
Monday, March 21, 2016 7:14 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ നഴ്സസ് വാരാഘോഷങ്ങളോടൊപ്പം ഹെല്‍ത്ത് സെമിനാര്‍ നടത്തുന്നു.

ഏപ്രില്‍ 23നു (ശനി) വൈകുന്നേരം 5.30ന് മോര്‍ട്ടന്‍ഗ്രോവിലുള്ള അമേരിക്കന്‍ ലീജിയന്‍ സെന്ററിലാണു സെമിനാര്‍.

'ബ്രസ്റ് കാന്‍സര്‍ - ക്ളോസിംഗ് ദ കള്‍ചറല്‍ ക്യാപ്പ്' എന്ന വിഷയത്തില്‍ പ്രശസ്ത ഓങ്കോളജിസ്റായ ഡോ. ഇര്‍ഫാന്‍ മിര്‍സ ക്ളാസെടുക്കും. ഐഎന്‍എഐയുടെ എഡ്യൂക്കേഷണല്‍ ചെയര്‍ ഡോ. സിമി ജോസഫാണു ക്ളാസ് കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത്.

നഴ്സസ് വാരാഘോഷങ്ങളോടൊപ്പം നല്‍കുന്ന വിവിധ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബെസ്റ് ക്ളിനിക്കല്‍ നഴ്സ്, ബെസ്റ് അഡ്വാന്‍സ് പ്രാക്ടീസ് നഴ്സ്, മോസ്റ് എക്സ്പീരിയന്‍സ്ഡ് നഴ്സ്, ബെസ്റ് സ്റുഡന്‍സ് നഴ്സ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. നോമിനേഷന്‍ കൊടുക്കേണ്ട അവസാന തീയതി ഏപ്രില്‍ ഒന്നാണ്. വിജയികള്‍ക്ക് 23നു നടക്കുന്ന ആഘോഷങ്ങളില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: ംംം.ശിമശൌമെ.രീാ

റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം