ഫോമ യൂത്ത് ഫെസ്റ്, യുവതി യുവാക്കള്‍ക്ക് ഒരു സല്യൂട്ട്
Monday, March 21, 2016 7:11 AM IST
മയാമി: അഞ്ചാമത് ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ യുവതി യുവാക്കള്‍ക്കായി യൂത്ത് ഫെസ്റ് സംഘടിപ്പിക്കുന്നു.

പ്രവാസി മലയാളി കണ്‍വന്‍ഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന പ്രാതിനിത്യമായിരിക്കും ഫോമ മയാമി കണ്‍വനോടനുബന്ധിച്ചു നടക്കുന്നത്. ഫോമയുടെ ഭാവി പരിപാടികളില്‍ യുവജനങ്ങളുടെ പങ്ക് മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നേതൃത്വം യൂത്ത് ഫെസ്റ്, കണ്‍വന്‍ഷന്റെ മുഖ്യഇനമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അമേരിക്കന്‍ മലയാളി യുവത്വത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ട് വിവിധതരം പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്.

ഡിജെ നൈറ്റ്, ബീച്ച് വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്, യൂത്ത് ബാങ്ക്വറ്റ് തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: മാത്യു വര്‍ഗീസ് 9542341201, പ്രദീപ് നായര്‍ 2032601356, അനുപമ ജയപാല്‍ 9542135953, ടോബിന്‍ മഠത്തില്‍ 9176678687, ടിറ്റോ ജോണ്‍ 8134083777, ജോയ് കുട്ടിയാനി 9547086614, നികിത മാത്യു 9547299398, ഉഷസ് ജോയ് 9548065008, തോമസ് തെക്കേക്കര 4433457989, രാഹുല്‍ റോഷിന്‍ 6462563372.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്