ഫിലഡല്‍ഫിയ പോലീസ് കമ്മീഷണര്‍ക്കു സ്വീകരണം
Monday, March 21, 2016 7:10 AM IST
ഫിലഡല്‍ഫിയ: പുതിയ പോലീസ് കമ്മീഷണറായി ചുമതലയേറ്റ റിച്ചാര്‍ഡ് റോസിനു ഊഷ്മള സ്വീകരണം നല്‍കി.

ണഒഥഥ ഠ.ഢ. ടൌറശീ ആമിൂൌല ഹാളില്‍ നടന്ന സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

മുന്‍ പോലീസ് കമ്മീഷണര്‍ ചാള്‍സ്, റാംസി, ഫ്രാറ്റേര്‍ണല്‍ ഓര്‍ഡര്‍ ഓഫ് പോലീസ് പ്രസിഡന്റ് ജോണ്‍ മക്നെസ്ബി, മുന്‍സിപ്പല്‍ കോര്‍ട്ട് ജഡ്ജ് ജയിംഡിലിയോണ്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്നു ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

കമ്മീഷണര്‍ റിച്ചാര്‍ഡ് റോസ് സ്വീകരണത്തില്‍ പങ്കെടുത്തവര്‍ക്കു നന്ദി പറഞ്ഞു. തുടര്‍ന്നു സിറ്റിയിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന് എല്ലാ നൂതന സാങ്കേതിക വിദ്യകളും ഉപയോഗിക്കുമെന്നും ബോഡി കാമറ കൂടുതലായി ഉപയോഗിക്കുന്നും വ്യക്തമാക്കി. ഇന്‍ഡ്യന്‍ സമൂഹത്തില്‍നിന്നു പങ്കെടുത്തവരോട് സൌഹൃദം പങ്കിടാനും കമ്മീഷണര്‍ മറന്നില്ല.

ഏഷ്യന്‍ ഫെഡറേഷന്റെ സഹകരണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോ. മാന്‍സു പാര്‍ക്ക്, ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് അലക്സ് തോമസ്, ജോബി ജോര്‍ജ്, സുധകര്‍ത്ത, അറ്റോര്‍ണി ജോസ കുന്നേല്‍, സജി കരിങ്കുറ്റി, വത്സ ജോസ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍