ഫോക് ഫഹഹീല്‍, സാല്‍മിയ, നോര്‍ത്ത് ഫഹഹീല്‍ യൂണിറ്റ് ഭാരവാഹികള്‍
Monday, March 21, 2016 7:08 AM IST
കുവൈത്ത്: കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) ഫഹഹീല്‍, ഫഹാഹീല്‍ നോര്‍ത്ത്, സാല്‍മിയ യൂണിറ്റ് ജനറല്‍ ബോഡി യോഗങ്ങള്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഫഹഹീല്‍ നോര്‍ത്ത് ഭാരവാഹികളായി കെ.വി. മനോജ് (കണ്‍വീനര്‍), റിജിത് (സെക്രട്ടറി) എന്നിവരെയും സംഘടനയുടെ നിരവധി മെമ്പര്‍മാര്‍ പങ്കെടുത്തു. 2016 വര്ഷത്തേക്കുള്ള ഫഹഹീല്‍ യൂണിറ്റ് ഭാരവാഹികളായി രഞ്ജിത്ത് (കണ്‍വീനര്‍), സതീശന്‍ മൂട്ടില്‍ (സെക്രട്ടറി) എന്നിവരെയും സാല്‍മിയ യൂണിറ്റ് ഭാരവാഹികളായി മണിലാല്‍ (കണ്‍വീനര്‍), വിനോജ് കുമാര്‍ (സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍