'ജാതിമത ഭേദമന്യെ മനുഷ്യ സമൂഹത്തിനുള്ള നന്മകളില്‍ വിശ്വാസികള്‍ സഹായികളാവണം'
Monday, March 21, 2016 7:04 AM IST
മനാമ: ജാതിമത ഭേദമന്യെ മനുഷ്യ സമൂഹത്തിന്റെ എല്ലാ നല്ല കാര്യങ്ങളിലും വിശ്വാസികള്‍ സഹായികളായി വര്‍ത്തിക്കണമെന്നും മനുഷ്യരെ തമ്മിലടിപ്പിക്കുന്നതിനുപകരം പരസ്പരം അടുപ്പിക്കാനാണു ശ്രമിക്കേണ്ടതെന്നും പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് നവാസ് മന്നാനി പനവൂര്‍ പ്രസ്താവിച്ചു. മനാമ പാക്കിസ്ഥാന്‍ ക്ളബില്‍ ആരംഭിച്ച സമസ്ത ഗുദൈബിയ ഘടകത്തിന്റെ ചതുര്‍ദിന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം 'പരിഭ്രാന്തിയോടെ പരലോകത്തേക്ക്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മത ചിന്തകള്‍ക്കതീതമായി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അന്യരുടെ ന്യൂനതകള്‍ ആരും പരസ്യമാക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു.

ചടങ്ങില്‍ അശ്റഫ് കാട്ടില്‍ പീടിക അധ്യക്ഷത വഹിച്ചു. ആദ്യദിനത്തിലെ പ്രഭാഷണ സിഡിയുടെ പ്രകാശനം ഹുസൈന്‍ കാപ്പാടിനു നല്‍കി മഹ്മൂദ് മാട്ടൂല്‍ നിര്‍വഹിച്ചു. പ്രഭാഷകനുള്ള മൊമെന്റോ സമര്‍പ്പണം നൂറൂദ്ദീന്‍ മുണ്േടരിയും ഷാള്‍ അണിയിച്ചുള്ള ആദരിക്കല്‍ അബ്ദുറഹ്മാന്‍ ഹാജിയും നിര്‍വഹിച്ചു. ശഹീര്‍ കാട്ടാമ്പള്ളി, എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി, അബ്ദുറഹ്മാന്‍ മാട്ടൂല്‍, സയിദ് ഇരിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.