സെന്റ് സ്റീഫന്‍സ് ഇടവകയില്‍ ഓശാനപ്പെരുന്നാള്‍
Monday, March 21, 2016 7:01 AM IST
അബുദാബി: സെന്റ് സ്റീഫന്‍സ് യാക്കോബായ പള്ളിയില്‍ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു.

വികാരി ഫാ. ജോസഫ് വാഴയില്‍ സഹകാര്‍മികനായിരുന്നു. ആയിരക്കണക്കിനു വിശ്വാസികള്‍ കുരുത്തോലയുമേന്തി യേശുക്രിസ്തുവിന്റെ ജറുസലേമിലേയ്ക്കുള്ള യാത്രയെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള ശുശ്രൂഷയില്‍ പങ്കെടുത്തു. ഇടവക സെക്രട്ടറി സന്ദീപ് ജോര്‍ജ്, ട്രസ്റി ജോബി പി. കോശി, വൈസ് പ്രസിഡന്റ് ബിനു തോമസ് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള