വിശുദ്ധവാര ശുശ്രൂഷയ്ക്കായി ഒരുങ്ങി അബുദാബി മാര്‍ത്തോമ ദേവാലയം
Monday, March 21, 2016 7:00 AM IST
അബുദാബി: കാല്‍വരി ക്രൂശില്‍ പരമയാഗമായിത്തീര്‍ന്ന ക്രിസ്തുനാഥന്റെ പീഢാനുഭവ സ്മരണകളുമായി വിശുദ്ധവാര ശുശ്രൂഷകള്‍ക്കായി അബുദാബി മാര്‍ത്തോമ ദേവാലയം ഒരുങ്ങി.

മാര്‍ച്ച് 21, 22, 23 തീയതികളില്‍ രാത്രി എട്ടിനു നോമ്പുനമസ്കാര ശുശ്രൂഷകള്‍ നടക്കും. ശുശ്രൂഷകള്‍ക്കു റവ. പ്രകാശ് ഏബ്രഹാം, അസി. വികാരി റവ. ഐസക് മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

24നു (വ്യാഴം) രാത്രി എട്ടിനു പെസഹായുടെ ശുശ്രൂഷകള്‍ക്ക് സഭാ വികാരി ജനറാള്‍ റവ. എ.സി. കുര്യന്‍ നേതൃത്വം നല്‍കും. ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ 8.30നു മുസഫ ദേവാലയത്തില്‍ നടക്കും. 26നു (ശനി) രാത്രി എട്ടിനു നടക്കുന്ന ഈസ്ററിന്റെ ശുശ്രൂഷകള്‍ക്കു റവ. വിനോദ് ബാബു നേതൃത്വം നല്‍കും.

വിശുദ്ധവാരത്തിലെ ചിന്താവിഷയം സ്വയത്തിന്റെ ക്രൂശീകരണം എന്നുള്ളതാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള