കലാഭവന്‍ മണിക്ക് സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആദരാഞ്ജലികള്‍
Monday, March 21, 2016 5:27 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി പ്രവാസികളുടെ മനംകവര്‍ന്ന പ്രതിഭാധനനായ കലാകാരന്‍ കലാഭവന്‍ മണിയുടെ ദീപ്തസ്മരണകള്‍ക്കു മുന്നില്‍ ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ഐലന്റ് മലയാളി സമൂഹം അശ്രുപൂജകള്‍ അര്‍പ്പിക്കുന്നതായി സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ട് അറിയിച്ചു.

വലിയൊരു കലാകാരന്റെ വേര്‍പാടിനൊപ്പം ഉയര്‍ന്നുവന്ന ദുരൂഹത ഞെട്ടലുളവാക്കുന്നതായും, കലാഭവന്‍ മണിയുടെ മരണത്തിന്റെ യഥാര്‍ത്ഥകാരണം കണ്െടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി, റോഷന്‍ മാമ്മന്‍ (സെക്രട്ടറി), ജോര്‍ജ് പീറ്റര്‍ (ട്രഷറര്‍), സണ്ണി കോന്നിയൂര്‍ (വൈസ് പ്രസിഡന്റ്), ആന്റോ ജോസഫ് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം