സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളിയില്‍ ഹാശാ ആഴ്ചയിലെ സമയ ക്രമികരണങ്ങള്‍
Monday, March 21, 2016 5:26 AM IST
ഷിക്കാഗോ: സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളിയില്‍ ഹാശാ ആഴ്ചയിലെ സമയ ക്രമികരണങ്ങള്‍ ചുവടെ: മാര്‍ച്ച് 21, 22, തിങ്കള്‍, ചൊവ്വദിവസങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ ഏഴുവരെ സന്ധ്യാപ്രാര്‍ത്ഥന ഉണ്ടായിരിയ്ക്കും.

മാര്‍ച്ച് 23, ബുധനാഴ്ച വൈകുന്നേരം ആറിനു പെസഹായുടെ ക്രമമനുസരിച്ച് സന്ധ്യാപ്രാര്‍ത്ഥന, 7.30 ന് വിശുദ്ധ കുര്‍ബാന.

മാര്‍ച്ച് 24, വ്യാഴാഴ്ച ആറു മുതല്‍ ഏഴുവരെ സന്ധ്യാപ്രാര്‍ത്ഥന.

മാര്‍ച്ച് 25, ദുഖവെള്ളിയാഴ്ച ,വചനിപ്പ് പെരുന്നാള്‍ ആയതിനാല്‍ രാവിലെ എട്ടിനുപ്രഭാത പ്രാര്‍ത്ഥനയും 8.30-നു വിശുദ്ധ കുര്‍ബാനയും ആരംഭിക്കും.
9.30-നു ദുഖവെള്ളിയാഴ്ചയുടെ പ്രത്യേക ശുശ്രൂഷ ആരംഭിച്ച് വൈകുന്നേരം നാലോടുകൂടി അവസാനിയ്ക്കും, തുടര്‍ന്ന് 5 മണിയ്ക്ക് സന്ധ്യാപ്രാര്‍ത്തനയ്ക്ക്ുശേഷം എല്ലാവരും പിരിയും.
ഭാവിയില്‍ വചനിപ്പ് പെരുന്നാളും, ദുഖവെള്ളിയാഴ്ചയും ഒരുമിച്ച് വരുന്നത് 2157-ല്‍ ആയിരിക്കും

മാര്‍ച്ച് 26 ദുഖശനിയാഴ്ച, രാവിലെ ഒമ്പതിനു പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

മാര്‍ച്ച് 27. ക്യംത ഞായറാഴ്ച രാവിലെ 8.30 -നു ഉയര്‍പ്പ് പ്രഖ്യാപനം, തുടര്‍ന്ന് പ്രഭാതപ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, കുര്‍ബാനമദ്ധ്യേ ക്യംതായുടെ പ്രത്യേക ശുശ്രൂഷയും നടത്തും. സ്നേഹവിരുന്നോടുകൂടി ഈവര്‍ഷത്തെ അനുഗ്രഹപ്രദമായനോമ്പും ഹാശാ ആഴ്ചയും പര്യവസാനിക്കും.

വിശ്വാസികള്‍ എല്ലാവരും, എല്ലാശുശ്രൂഷകളിലും ആദ്യവസാനം പങ്കുകൊള്ളത്തക്കരീതിയില്‍ ക്യത്യസമയത്ത് വിശുദ്ധ ദൈവാലയത്തില്‍ എത്തിചേരണമെന്നു വികാരി ലിജു പോള്‍ അച്ചന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. (വര്‍ഗീസ് പാലമലയില്‍, സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം