സി. എം. ജോണ്‍ നിര്യാതനായി
Monday, March 21, 2016 5:26 AM IST
ഫോര്‍ട്ട് കൊച്ചി: ചാലിയച്ചന്‍ വീട്ടില്‍ പരേതരായ ചാലിയച്ചന്‍ മെന്‍കുവിന്റെയും ഉര്‍സലയുടെയും മകനും, ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡിന്റെ ഭാര്യ സില്‍വിയ ഷാജിയുടെ പിതാവുമായ സി. എം. ജോണ്‍ (95) നിര്യാതനായി. സംസ്കാരം മാര്‍ച്ച് 19-നു ശനിയാഴ്ച്ച രാവിലെ പതിനൊന്നിനു കൊച്ചിയിലെ സൌദി പള്ളിയില്‍ (ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത്) നടത്തപ്പെട്ടു. പരേതയായ ലൈസായായിരുന്നു ഭാര്യ. 10 മക്കളും, 19 കൊച്ചുമക്കളും, 12 കൊച്ചുമക്കളുടെ മക്കളുമുണ്ട്.

മക്കള്‍: മിലാമ്മ, ബ്ളൈസി, ജോസഫ്, ഫെലിക്സ്, ബെര്‍ത്തലോമ്യൂ, ഹാരിയറ്റ്, എല്‍വിന്‍, ഡിനി, സില്‍വിയ, ഷൈനി. മരുമക്കള്‍: പോള്‍, വര്‍ഗീസ്, ആല്‍ബര്‍ട്ട്, ഷാജി, മെല്‍വിന്‍, ടെസ്സി, നിര്‍മല, ലിനി.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്