മസ്ക്കറ്റ് റുവി ഓര്‍ത്തഡോക്സ് പളളിയിലെ വിശുദ്ധ വാരശുശ്രൂഷകള്‍
Saturday, March 19, 2016 8:42 AM IST
മസ്ക്കറ്റ്: റുവി മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ശനിയാഴ്ച ഓശാന ഞായറാഴ്ചയുടെ തിരുക്കര്‍മങ്ങളോടെ വിശുദ്ധവാര ശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ചു. ഓര്‍ത്തഡോക്സ്സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത ചടങ്ങുകളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

23നു (ബുധന്‍) രാത്രി ഏഴിനു പെസഹായുടെ ശുശ്രൂഷകള്‍ ആരംഭിക്കും.

24നു (വ്യാഴം) രാത്രി ഏഴിനു വച്ചനിപ്പ് പെരുന്നാള്‍, 25നു (വെള്ളി) രാവിലെ എട്ടിനു ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. 26നു (ശനി) വൈകുന്നേരം ആറിനു ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ഡോ. യാക്കൂബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികനായിരിക്കും.

ഉയിര്‍പ്പു ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ സന്ധ്യാ നമസ്കാരം, വചന ശുശ്രൂഷ, പ്രത്യേക പ്രാര്‍ഥനകള്‍ എന്നിവ നടക്കുമെന്നു ഇടവക വികാരി

ഫാ.ജേക്കബ് മാത്യു, അസിസ്റന്റ് വികാരി ഫാ.ജേക്കബ് കുര്യാക്കോസ് എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം