ദുബായി മങ്കട മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍
Saturday, March 19, 2016 8:41 AM IST
ദുബായി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കട മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയെ വിയയിപ്പിക്കാനും മങ്കട മണ്ഡലത്തില്‍ വിദ്യഭ്യാസ വികസനത്തിന്റെ വിപ്ളവം സൃഷ്ടിച്ച ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എയെ വന്‍ ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക് അയയ്ക്കാന്‍ വേണ്ടി രംഗത്തിറങ്ങാനും ക്രിയാത്മകമായ പ്രവര്‍ത്തികാനും ദുബായി കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

കണ്‍വന്‍ഷന്‍ ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ തൈയില്‍ അധ്യക്ഷത വഹിച്ച ദുബായി കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ജില്ലാ സെക്രട്ടറി നിഹ്മതുള്ള മങ്കട, ജില്ലാ ജനറല്‍ സെക്രട്ടറി പി.വി നാസര്‍, മങ്കട സി.എച്ച്. സെന്റര്‍ ചെയര്‍മാന്‍ അസീസ് പാങ്ങാട്ട്, മുഹമ്മദ് ഏലചോല, ജനറല്‍ സെക്രട്ടറി സബാഹ് കടന്നമണ്ണ, ട്രഷറര്‍ വി.പി ഷൌക്കത്തലി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ നാസര്‍ കൂടിലങ്ങാടി, സലിം വെങ്കിട്ട, ഹാഷിം പള്ളിപ്പുറം എന്നിവര്‍ പങ്കെടുത്തു. കുട്ടിമന്‍ കൂടിലങ്ങാടി ഖിറാഅത്ത് നടത്തി.