പിഎംഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്കു പുതിയ നേതൃത്വം
Saturday, March 19, 2016 6:51 AM IST
റിയാദ്: ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്കു പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി റാഫി പാങ്ങോട് (പ്രസിഡന്റ്), അന്‍വര്‍ സാദത്ത്, ഫാറൂഖ് (വൈസ് പ്രസിഡന്റുമാര്‍), സലിം വട്ടപ്പാറ (ജനറല്‍ സക്രട്ടറി), അഹമ്മദ് സഹീര്‍ തിരുവനന്തപുരം, നാസര്‍ ലെയ്സ് (ജോ. സക്രട്ടറി), സാബു ഫിലിപ്പ് (ട്രഷറര്‍) എന്നിവരേയും മുഖ്യ രക്ഷാധികാരിയായി സിദിഖ് കല്ലുപറമ്പനേയും മീഡിയ കണ്‍വീനറായി ജയന്‍ കൊടുങ്ങല്ലൂരിനേയും ചാരിറ്റി കണ്‍വീനറായി ശരഫു മണ്ണാര്‍കാടിനേയും തെരഞ്ഞെടുത്തു.

സിദ്ദിഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ലത്തീഫ് തെച്ചി തെരഞ്ഞെടുപ്പു നടപടികള്‍ക്കു നേതൃത്വം നല്‍കി. പുതിയ ഭാരവാഹികള്‍ക്ക് ചന്ദ്രസേനന്‍, ഗിരീഷ്, സ്റാന്‍ലി ജോസ്, ജോണ്‍ റാല്‍ഫ്, പിഎംഎഫ് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ (ഓസ്ട്രിയ), ഗ്ളോബല്‍ മുഖ്യ രക്ഷാധികരികളായ മാത്യു മൂലേച്ചേരില്‍, ജോസ് കാനാട്ട് (അമേരിക്ക) സംഘടനയുടെ ഗ്ളോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നു (ഓസ്ട്രിയ) കമ്മിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം സൌദിയിലെ അറബ്കോ രാമചന്ദ്രന്‍, സൌദിയിലുള്ള ഗ്ളോബല്‍ ജനറല്‍ സക്രട്ടറി ലത്തീഫ് തെച്ചി, ഗ്ളോബല്‍ പിആര്‍ഒ സാന്റി മാത്യു ഗ്ളോബല്‍ വുമണ്‍ ചെയര്‍മാന്‍ ലിസി അലക്സ് (അമേരിക്ക) വൈസ് ചെയര്‍മാന്‍ ശാഹിദ കമാല്‍ (കേരള) ഗ്ളോബല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബഷീര്‍ അമ്പലായി (ബഹറിന്‍) ഗ്ളോബല്‍ വൈസ് ചെയര്‍ പേഴ്സണ്‍ ഷീല ചെറു (അമേരിക്ക) ഗ്ളോബല്‍ ജോ. സെക്രട്ടറി മനോജ് വര്‍ഗീസ് (ദുബായി) എന്നിവരും വിവിധ രാജ്യങ്ങളിലുള്ള സംഘടനയുടെ പ്രസിഡന്റുമാരും ആശംസകള്‍ നേര്‍ന്നു.