എകെജി, ഇഎംഎസ് അനുസ്മരണം നടത്തി
Saturday, March 19, 2016 6:45 AM IST
ഫുജൈറ: കൈരളി കള്‍ച്ചല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ എകെജി, ഇഎംഎസ് അനുസ്മരണം നടത്തി. ഡല്‍ഹി ദര്‍ബാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ കൈരളി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. കൈരളി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി കെ.പി. സുകുമാരാന്‍, എസ്. സതീഷ്കുമാര്‍, ഷാജി ദുബായി, ഫിയാസ്, കൈരളി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍, ഫുജൈറ യുണിറ്റ് പ്രസിഡന്റ് അനീഷ് ആയാടത്തില്‍, ഫുജൈറ യൂണിറ്റ് സെക്രട്ടറി സി.കെ. ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.