മസ്ക്കറ്റ് യാക്കോബായ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് യാക്കോബ് മാര്‍ അന്തോണിയോസ് നേതൃത്വം നല്‍കും
Saturday, March 19, 2016 3:20 AM IST
മസ്ക്കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ മാര്‍ച്ച് 19നു (ശനി) ഓശാന ശുശ്രൂഷകളോടെ റുവി പള്ളിയില്‍ ആരംഭിക്കും. ശുശ്രൂഷകള്‍ക്ക് ദോഹാ ഇടവകകളുടെ പാത്രിയാര്‍ക്കല്‍ വികാരിയും മംഗലാപുരം ഭദ്രാസന മെത്രാപ്പോലീത്തായുമായ യാക്കോബ് മാര്‍ അന്തോണിയോസ് നേതൃത്വം നല്‍കും.

വൈകുന്നേരം ഏഴിനു ഓശാന ശുശ്രൂഷയെ തുടര്‍ന്നു വിശുദ്ധ കുര്‍ബാന, ഞായര്‍, തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ വൈകുന്നേരം 7.30 നു സന്ധ്യാ പ്രാര്‍ഥനയും തുടര്‍ന്നു വചന പ്രഘോഷണവും നടക്കും.

പെസഹായുടെ ശുശ്രൂഷകള്‍ ബുധന്‍ വൈകുന്നേരം 7.30 നു നടക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന.

വ്യാഴം വൈകുന്നേരം 7.30 നു കാല്‍കഴുകല്‍ ശുശ്രൂഷ തുടര്‍ന്നു സന്ധ്യാ പ്രാര്‍ഥന.

വെള്ളി രാവിലെ എട്ടിനു വച്ചനിപ്പു പെരുന്നാള്‍, വിശുദ്ധ കുര്‍ബാന തുടര്‍ന്നു ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ നടക്കും.

ശനി രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന, വൈകുന്നേരം ഏഴിനു ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ തുടര്‍ന്നു വിശുദ്ധ കുര്‍ബാന.

ഇടവക വികാരി ഫാ. സി. ജോര്‍ജ് എള്ളുവിള, സെക്രട്ടറി ഷിബു.കെ.ജേക്കബ്, ട്രസ്റി ജിസോ കെ. ഏലിയാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം