കുഞ്ഞമ്മ ചാക്കോ നിര്യാതയായി
Saturday, March 19, 2016 1:51 AM IST
ഓടനാവട്ടം നെടിയവിള പുത്തന്‍കെട്ടിടത്തില്‍ ഷാനു വില്ലയില്‍ പരേതനായ ഒ.ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ ചാക്കോ (90) നിര്യാതയായി. സംസ്കാരം 19-നു ശനിയാഴ്ച വൈകുന്നേരം ഓടനാവട്ടം മാര്‍ത്തോമ്മാ പള്ളിയില്‍ നടത്തും.

പരേത തൃക്കണ്ണാമംഗലം ചെറുകര കുടുംബാംഗമാണ്. ചിന്നമ്മ, മറിയക്കുട്ടി, തങ്കമ്മ (ഹൈദരാബാദ്) റാഹേലമ്മ, ഏലിക്കുട്ടി (മാര്‍ ബസേലിയോസ് സ്കൂള്‍ മരുതമണ്‍പള്ളി), റോസമ്മ ഷാജി (ഫിലദല്‍ഫിയാ) എന്നിവര്‍ മക്കളും, കെ.വി.അല്ക്സാണ്ടര്‍ (റിട്ട.ക്യാപ്റ്റന്‍), പരേതനായ കെ.മത്തായി, സി.വി മാത്യൂ, റിട്ട ഐജി. (സിആര്‍പിഎഫ്), എ.ജെ. മാത്യൂ, പരേതനായ ജോര്‍ജ് രാജുമോന്‍, ഷാജി മത്തായി (ഫിലദല്‍ഫിയാ ക്രിസ്തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് മണ്ഡലം പ്രതിനിധി, മുന്‍ നോര്‍ത്തമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മാ ഡയോസിസന്‍ കൌണ്‍സില്‍ അംഗം, ഫിലദല്‍ഫിയാ ഐഎന്‍ഓസി മുന്‍ വൈസ്പ്രസിഡന്റ്).

പരേതയുടെ നിര്യാണത്തില്‍ ഫിലഡല്‍ഫിയാ ക്രിസ്തോസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.വര്‍ഗീസ് തോമസ് അനുശോചനം രേഖപ്പെടുത്തി. ഏബ്രഹാം മാത്യു അറിയിച്ചതാണിത്.