ഡോ. കുമാര്‍ മേനോന്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍
Friday, March 18, 2016 6:28 AM IST
ക്ളിഫ്ടണ്‍ (ന്യൂജേഴ്സി): സതര്‍ലാന്‍ഡ് ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍സ് ഏഷ്യ പസഫിക്-മിഡില്‍ ഈസ്റ് റീജണ്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായി ഡോ. കുമാര്‍ മേനോനെ നിയമിച്ചു. ഇതു സംബന്ധിച്ച വിവരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് മാധ്യമങ്ങളെ അറിയിച്ചത്.

അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക്സിലും ഡിജിറ്റല്‍ ഹെല്‍ത്ത് പ്രോജക്ടിലും കഴിഞ്ഞ പത്തുവര്‍ഷമായി ഡോ. കുമാര്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

അടുത്തയിടെ എവറസ്റ് ഗ്രൂപ്പിന്റെ സ്റാര്‍ പെര്‍ഫോമറായി അംഗീകാരം ലഭിച്ച ഡോ. കുമാറിന്റെ പങ്ക് സതര്‍ലാന്റ് ഹെല്‍ത്ത് കെയര്‍ സൊലൂഷന്റെ ഭാവി വികസനത്തില്‍ നിര്‍ണായകമാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗ്രഹാം ഹ്യൂസ് അഭിപ്രായപ്പെട്ടു.

ന്യൂജേഴ്സി ആസ്ഥാനമായി ആഗോളാടിസ്ഥാനത്തില്‍ 60 കേന്ദ്രങ്ങളുള്ള സൊലൂഷ്യന്‍സില്‍ 36,000 ജീവനക്കാരാണുള്ളത്.

നാഗ്പൂര്‍ യൂണിവേഴ്സിറ്റി, അമൃത യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്നും മെഡിക്കല്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ കുമാറിന്റെ പുതിയ സ്ഥാനലബ്ദി ഇന്ത്യയില്‍നിന്നുള്ള നിരവധി യുവ ഡോക്ടര്‍മാര്‍ക്കു കമ്പനിയില്‍ ജോലി ലഭിക്കുന്നതിനുള്ള അവസരമൊരുക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍