അബുദാബി സെന്റ് സ്റീഫന്‍സ് പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍
Friday, March 18, 2016 6:27 AM IST
അബുദാബി: സെന്റ് സ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ ഹാശ ശുശ്രൂഷകള്‍ മാര്‍ച്ച് 19നു (ശനി) വൈകുന്നേരം ആറിന് സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ ഓശാന പെരുന്നാളോടെ തുടക്കം കുറിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സന്ധ്യാപ്രാര്‍ഥനയും 23നു വൈകുന്നേരം ആറു മുതല്‍ പെസഹ പെരുന്നാളിന്റെ ശുശ്രൂഷകളും 25നു (വെള്ളി) രാവിലെ ഏഴിന് വചനിപ്പ് പെരുന്നാളിന്റെ കുര്‍ബാനയ്ക്കുശേഷം ദുഃഖവെള്ളി ശുശ്രൂഷകളും 26നു (ശനി) വൈകുന്നേരം ആറിന് ഉയിര്‍പ്പു ശുശ്രൂഷകളും സെന്റ് ജോസഫ് കത്തീഡ്രല്‍ ഹാളില്‍ നടക്കും.

ശുശ്രൂഷകള്‍ക്ക് സെമിനാരി പ്രിന്‍സിപ്പലും യൂറോപ്പ് ഇടവകകളുടെ മെത്രാപ്പോലീത്തായുമായ കുര്യാക്കോസ് മോര്‍ തെയോഫിലോസ് മുഖ്യാകാര്‍മികത്വം വഹിക്കും. വികാരി ഫാ. ജോസഫ് വാഴയില്‍ സഹകാര്‍മികനായിരിക്കും. സെക്രട്ടറി സന്ദീപ് ജോര്‍ജ്, ട്രസ്റി ജോബി പി. കോശി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: ഫാ. ജോസഫ് വാഴയില്‍ (വികാരി) 050 572 76014.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള