ട്രാസ്ക് കലാഭവന്‍ മണി അനുസ്മരണം സംഘടിപ്പിച്ചു
Friday, March 18, 2016 6:26 AM IST
കുവൈത്ത്: അന്തരിച്ച മലയാള സിനിമാതാരം കലാഭവന്‍ മണിക്ക് തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് (ട്രാസ്ക്) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മാര്‍ച്ച് 11ന് അബാസിയ ഫോക്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ വിവിധ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ ശ്രേഷ്ഠ വ്യക്തികള്‍ പങ്കെടുത്തു.

ട്രാസ്ക് പ്രസിഡന്റ് സെബാസ്റ്യന്‍ വാതൂക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകളും സിനിമാ ഗാനങ്ങളും അവതരിപ്പിക്കപ്പെട്ടു. ആര്‍ട്സ് കണ്‍വീനര്‍ രാജേഷ് കല്ലായില്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ബിജു കടവി, ട്രഷറര്‍ ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍