നവാസ് മന്നാനിയുടെ പ്രഭാഷണം മനാമ പാക്കിസ്ഥാന്‍ ക്ളബില്‍
Friday, March 18, 2016 6:26 AM IST
മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നാലാം വാര്‍ഷിക ചതുര്‍ദിന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനെത്തിയ പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഉസ്താദ് നവാസ് മന്നാനി പ്രഭാഷണം നടത്തുന്നു.

മാര്‍ച്ച് 18നു (വെള്ളി) രാത്രി എട്ടിന് മനാമ പാക്കിസ്ഥാന്‍ ക്ളബിലാരംഭിക്കുന്ന സമസ്തയുടെ ചതുര്‍ദിന പ്രഭാഷണ പരമ്പരയില്‍ 'ഇസ്ലാം സത്യത്തിന്റെ മതം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു.

ബഹറിന്‍ ഇസ്ലാമിക നീതിന്യായ മതകാര്യ വകുപ്പു മേധാവി ഷെയ്ഖ് അബ്ദുള്ള ബിന്‍ ഖാലിദ് അല്‍ ഖലിഫയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ബഹറിന്‍ ഇസ്ലാമിക നീതിന്യായ വകുപ്പു മേധാവി ഹിസ് എക്സെലന്‍സി ഷെയ്ഖ് അഹമദ് അല്‍ ഖലിഫ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാഥിതിയായി പങ്കെടുക്കും. മനാമ ഗവര്‍ണര്‍ ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അഹമദ് അല്‍ ഖലിഫ, ബഹറിന്‍ പാര്‍ലമെന്റ് അംഗം ആദില്‍ അല്‍ അസൂമി, സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ കോയ തങ്ങള്‍ തുടങ്ങി സ്വദേശി പ്രമുഖരും പണ്ഡിതരും സമസ്ത നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക്: 0097339474715, 39234072, 33772792.