സ്വാദ് റസ്ററന്റിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു
Friday, March 18, 2016 6:25 AM IST
ന്യൂജേഴ്സി: ബര്‍ഗന്‍ഫീല്‍ഡില്‍ നവീകരിച്ച 'സ്വാദ്' ഇന്ത്യന്‍ റസ്ററന്റിന്റെ ഉദ്ഘാടനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയില്‍ നിര്‍വഹിച്ചു.

മാര്‍ച്ച് അഞ്ചിനു നടന്ന ചടങ്ങില്‍ പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ഇടവക വികാരി റവ. ജേക്കബ് ക്രിസ്റിയുടെ പ്രാര്‍ഥനയോടെയാണു ചടങ്ങുകള്‍ തുടങ്ങിയത്. പ്രവാസി ചാനല്‍ ഡയറക്ടര്‍ സുനില്‍ ട്രൈസ്റാര്‍, എമര്‍ജിംഗ് കേരള ചീഫ് എഡിറ്റര്‍ റെജി ജോര്‍ജ്, ജോര്‍ജ് ജയിംസ്, ജോയി ചാക്കപ്പന്‍, സാം ആലക്കാട്ടില്‍, ഷിജി വര്‍ഗീസ്, ദാസ് കണ്ണംകുഴിയില്‍ തുടങ്ങി നിരവധി ചടങ്ങില്‍ പങ്കെടുത്തു.

ഇതുവരെ കേറ്ററിംഗ് മാത്രം നടത്തിയിരുന്ന സ്വാദ് റസ്ററന്റ് ഡൈനിംഗിനും സൌകര്യമൊരുക്കിയതോടെ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ കേരളീയ/ഇന്ത്യന്‍ ഭക്ഷണം ബുഫെ സ്റ്റൈലിലും ഉച്ചയ്ക്കും വൈകുന്നേരവും ഇവിടെ ലഭ്യമാണ്. 60 പേരുള്ള ഗ്രൂപ്പുകള്‍ക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുവാനുള്ള സൌകര്യമാണ് ഒരുങ്ങിയിരിക്കുന്നതെന്നു മാനേജിംഗ് പാര്‍ട്ണര്‍മാരായ ടോണി ജോര്‍ജ്, എല്‍ദോ വര്‍ഗീസ്, ജേക്കബ് ചാക്കോ(ബിജു) എന്നിവര്‍ അറിയിച്ചു. ഈ രംഗത്ത് ദീര്‍ഘനാളത്തെ പ്രവര്‍ത്തനപരിചയമുള്ള സന്തോഷ് ജയിംസ് ട്രൈസ്റാര്‍ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

ജന്മദിനം, ആദ്യകുര്‍ബാന സ്വീകരണം, മാമോദീസ, വാര്‍ഷികം, അസോസിയേഷന്‍ മീറ്റിംഗുകള്‍, ചര്‍ച്ചാ യോഗങ്ങള്‍ തുടങ്ങി ഏതു ചടങ്ങുകള്‍ക്കും സ്വാദില്‍ സൌകര്യമൊരുക്കിയിട്ടുണ്ട്.

ഓക്റ (വെണ്ടക്ക) ഫ്രൈ, ബീഫ് ഉലര്‍ത്ത്, ചിക്കന്‍ ടിക്കാ മസാല, വിവിധതരം ബിരിയാണി എന്നിവ സ്വാദിന്റെ പ്രത്യേകതകളാണെന്നു ടോണി ജോര്‍ജ് അവകാശപ്പെട്ടു.

വിവരങ്ങള്‍ക്ക്: ടോണി, ബിജു, എല്‍ദോ 12015628252.