അനുശോചിച്ചു
Friday, March 18, 2016 6:25 AM IST
ജിദ്ദ: ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.വി.എ. ഗഫൂറിന്റെ ആകസ്മിക നിര്യാണത്തില്‍ ഐഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു.

ജിദ്ദയിലെ മലയാളി പ്രവാസിസമൂഹത്തിനു അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടം തന്നെയാണ് ഉണ്ടായിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കെ.വി. അബ്ദുല്‍ ഗഫൂര്‍ സാഹിബിന്റെ വിയോഗത്തില്‍ പിസിഎഫ് ജിദ്ദ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയില്‍ നികത്താനാവാത്ത നഷ്ടമാണെന്നും സന്ദേശത്തില്‍ പിസിഎഫ് അനുസ്മരിച്ചു.

കെ.വി.എ. ഗഫൂറിന്റെ ആകസ്മിക നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. പ്രയാസം അനുഭവിക്കുന്നവര്‍ക്ക് താങ്ങായി എന്നും ഊര്‍ജസ്വലനായി ഓടിനടന്നിരുന്ന അബ്ദുല്‍ ഗഫൂര്‍ നിസ്വാര്‍ഥമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഉത്തമമാതൃകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനും കെഎംസിസിക്കുമുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍