വി.എ. ഗഫൂറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപെടുത്തി
Friday, March 18, 2016 5:20 AM IST
ജിദ്ദ: കെഎംസിസിയുടെ നേതാവും മുന്നു പതിറ്റാണ്ടിലേറെ കാലമായി ജിദ്ദയിലെ സാമുഹിക സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായ കെ.വി.എ. ഗഫൂറിന്റെ നിര്യാണത്തില്‍ ഒഐസിസി വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റി അനുശോചനം രേഖപെടുത്തി. സ്വന്തമായ കഴിവില്‍ ആത്മ സംത്രിപ്തിയോടെ ബഹുദുരം സഞ്ചരിച്ച് ഒരു പ്രവാസിക്കും കൈയെത്തി പിടിക്കുവാന്‍ സാധിക്കാത്ത അത്ര വലിയ സൌഹൃദവലയം തീര്‍ത്ത വ്യക്തിത്വമായിരുന്നു. എത്ര ഉന്നതസ്ഥാനിയായവരോടും ഒരു സാധാരണക്കാരനോടും ഒരേ രിതിയില്‍ സംസാരിക്കുവാനും പെരുമാറുവാനും കഴിയുക എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സ്നേഹിക്കുവാന്‍ മാത്രം പഠിച്ച ഗഫൂറിന്റെ വിയോഗം വലിയ നഷ്ടമാണ് വിശിഷ്യ, പ്രവാസ ലോകത്തിന് ഉണ്ടായിരിക്കുന്നതെന്നു പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍