സ്റാറ്റന്‍ഐലന്‍ഡില്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദുക്റാനോ ശനിയാഴ്ച
Friday, March 18, 2016 5:19 AM IST
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായിരുന്ന കാലംചെയ്ത പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ രണ്ടാമത് ദുക്റാനോ പെരുന്നാള്‍ മാര്‍ച്ച് 19-നു ശനിയാഴ്ച സ്റാറ്റന്‍ഐലന്‍ഡ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു.

രാവിലെ 9.15-നു പ്രഭാതനമസ്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. 1980 മുതല്‍ 2014 വരെ നീണ്ട 34 വര്‍ഷം പരിശുദ്ധ സഭയെ നയിച്ച വലിയ ഇടയന്റെ ഓര്‍മപ്പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും കതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി പള്ളിക്കാര്യത്തില്‍നിന്ന് അറിയിച്ചു. ഇടവകാംഗമായ മത്തായി കീന്നേലില്‍ കുടുംബമാണ് ബാവയുടെ രണ്ടാമത് ദുക്റാനോ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്. വിശുദ്ധ കുര്‍ബാനമധ്യേ പ്രത്യേക അനുസ്മരണ ശുശ്രൂഷയും ധൂപപ്രാര്‍ഥനയും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും.

വിലാസം: ങീൃ ഏൃലഴീൃശൌ ട്യൃശമി ഛൃവീേറീഃ ഇവൌൃരവ, 181 ജീൃ ഞശരവാീിറ അ്ല, ടമേലിേ കഹെമിറ, ചഥ 10302. കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായി കീന്നേലില്‍ (718 983 9153). ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം