മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പയ്ക്ക് യാത്രയയപ്പും മാര്‍ ഐസക് ഫീലക്സിനോസിനു സ്വീകരണവും ഏപ്രില്‍ ഒന്നിന്
Thursday, March 17, 2016 7:06 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനാധ്യക്ഷനായി കഴിഞ്ഞ ഏഴുവര്‍ഷക്കാലം സേവനം അനുഷ്ഠിച്ച ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്ക്കോപ്പായ്ക്ക് ഭദ്രാസന കൌണ്‍സിലിന്റെ നേതൃത്വത്തില്‍ സമുചിതമായ യാത്രയയപ്പും പുതിയ ഭദ്രാസനാധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്കോപ്പായ്ക്ക് വരവേല്പും നല്‍കുന്നു.

ഫിലഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ദേവാലയങ്കണത്തില്‍ ഏപ്രില്‍ ഒന്നിനു (വെള്ളി) വൈകുന്നേരം ഏഴിനാണു സമ്മേളനം.

മാര്‍ തിയഡോഷ്യസ് ഏപ്രില്‍ മുതല്‍ മുംബൈ ഭദ്രാസനത്തിന്റെ അധ്യക്ഷനായിട്ടാണ് ചുമതലയേല്‍ക്കുന്നത്. മാര്‍ ഫീലക്സിനോസ് ചെന്നൈ-ബംഗളൂരു ഭദ്രാസനത്തില്‍നിന്നുമാണു നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തിലേക്ക് ചുമതലയേല്‍ക്കുന്നത്.

ചടങ്ങിലേക്ക് എല്ലാ സഭാവിശ്വാസികളെയും സ്നേഹിതരെയും ഭദ്രാസന കൌണ്‍സിലിനുവേണ്ടി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റവ. ബിനോയ് ജെ.തോമസ് ട്രഷറര്‍ പ്രഫ. ഫിലിപ്പ് തോമസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം