ഫൊക്കാന ഫ്ളോറിഡ റീജണല്‍ കണ്‍വന്‍ഷന് ഉജ്വല വിജയം
Thursday, March 17, 2016 7:05 AM IST
ഫ്ളോറിഡ: കാനഡയിലെ ടൊറേന്റോയില്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനൊരുക്കമായി എല്ലാ റീജണുകളിലും റീജണല്‍ കണ്‍വന്‍ഷനും കിക്കോഫും നടന്നുവരുന്നു. ഇതിന്റെ ഭാഗമായി ഫ്ളോറിഡ റീജണല്‍ കണ്‍വന്‍ഷന്‍ (ടീൌവേ ഋമ ൃലഴശീി) സംഘടിപ്പിച്ചു.

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ ആതിഥേയത്തില്‍ നടന്ന റീജണല്‍ കണ്‍വന്‍ഷന്‍ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. വടക്കേ അമേരിക്കയിലെ സാമൂഹികപ്രവര്‍ത്തന രംഗത്ത് ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനങ്ങളെപോലെതന്നെ കേരളത്തിലും നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വളരെയധികം ജനോപകാരപ്രദമാണെന്നും മനുഷ്യമനസുകളില്‍ ഫൊക്കാനയുടെ സ്ഥാനം എന്നും മുന്‍പന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡന്റ് സണ്ണി മാറ്റമന അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ട്രഷറര്‍ ജോയി ഇട്ടന്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, നാഷണല്‍ കമ്മിറ്റി മെംബര്‍ മാധവന്‍ ബി. നായര്‍, ഫൌണ്േടഷന്‍ ചെയര്‍മാന്‍ ജേക്കബ് പടവത്തില്‍, മുന്‍ ഫൊക്കാന പ്രസിഡന്റ് കമാന്‍ഡര്‍ ജോര്‍ജ് കോരുത്, മുന്‍ ജനറല്‍ സെക്രട്ടറി ഡോ. മാമന്‍ സി. ജേക്കബ്, മുന്‍ ആര്‍വിപിമാരായ ചാക്കോ കുര്യന്‍, സ്റീഫന്‍ ലൂക്കോസ്, ടാമ്പ മലയാളി അസോസിയേഷനെ പ്രതിനിതീകരിച്ച് ഉല്ലാസ് ഉലഹന്നാന്‍, പ്രസിഡന്റ് വര്‍ഗീസ് മാണി, ഒര്‍ലോ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്റ് സാബു അന്റണി, കൈരളി ആര്‍ട്സ് ക്ളബ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍, സെക്രട്ടറി അനില്‍ വര്‍ഗീസ്, ജോ. സെക്രട്ടറി ചെറിയാന്‍ മാത്യു തുടങ്ങിവര്‍ സംസാരിച്ചു.

ഫൊക്കാനയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ വിവരിച്ചു. ഫൊക്കാന കണ്‍വന്‍ഷനു ഫ്ളോറിഡയിലെ മലയാളി സംഘടനകളും കുടുംബങ്ങളും നല്‍കുന്ന സഹകരണത്തിനും പങ്കാളിത്തത്തിനും പോള്‍ കറുകപ്പള്ളില്‍ നന്ദി പറഞ്ഞു. തുടര്‍ന്നു കലാമേളയും അരങ്ങേറി.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍