യൂത്ത് മീറ്റ് നടത്തി
Thursday, March 17, 2016 7:04 AM IST
ജിദ്ദ: യൂത്ത് ഇന്ത്യ ഫൈസലിയ യൂണിറ്റ് എല്ലാ മാസവും നടത്തി വരാറുള്ള യൂത്ത് മീറ്റിന്റെ ഭാഗമായി ഈ മാസത്തെ മീറ്റ് ഫൈസലിയയില്‍ സംഘടിപ്പിച്ചു. പ്രമുഖ ലീഡ്സ് കണ്‍സള്‍ട്ടന്റ് എന്‍ജിനിയര്‍ ഇര്‍ഷാദ് 'ആര്‍ യു ഹെല്‍ത്തി' എന്ന വിഷയത്തെ അധികരിച്ച് ക്ളാസെടുത്തു.

ആരോഗ്യമുള്ള മനുഷ്യന്‍ എന്നതു വെറും രോഗമില്ലാത്ത അവസ്ഥയല്ലെന്നും നമ്മുടെ സാമ്പത്തികവും ആരോഗ്യവും മാനസികവുമായ ഘടനയ്ക്ക് കോട്ടം വരാതെ സംരക്ഷിക്കുന്ന ജീവിത രീതിയാണു നാം പ്രത്യേകിച്ച് പ്രവാസി യുവസമൂഹം പിന്തുടരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ യൂത്ത് ഇന്ത്യ ജിദ്ദ നോര്‍ത്ത് ചാപ്റ്റര്‍ സെക്രട്ടറി മുനീര്‍ വിളയങ്കോട്, ഫൈസലിയ യൂണിറ്റ് പ്രസിഡന്റ് സുഹൈര്‍ ഓമശേരി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍