നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
Thursday, March 17, 2016 7:01 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 13, 14, 15, 16 (ബുധന്‍, വ്യാഴം, വെള്ളി, ശനി) തീയതികളില്‍ എലന്‍വില്‍ ഓണേഴ്സ് ഹെവന്‍ റിസോര്‍ട്ടില്‍ നടക്കും.

ഇതുസംബന്ധിച്ച നടപടികളുടെ ക്രമീകരണത്തിനായി ആലോചനായോഗങ്ങള്‍ നടന്നുവരുന്നു. വെസ്റ് സേയ്വില്‍ സെന്റ് മേരീസ്, ന്യൂയോര്‍ക്ക്, മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റീഫന്‍സ്, ന്യൂജേഴ്സി, ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ്, പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ നടന്ന ആലോചന യോഗങ്ങളില്‍ ഇടവക മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ നേതൃത്വത്തില്‍ മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, അസംബ്ളി അംഗങ്ങള്‍, കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

അടുത്ത ആലോചനാ യോഗം മാര്‍ച്ച് 19നു(ശനി) ഉച്ചകഴിഞ്ഞ് ഒന്നിന് ന്യൂജേഴ്സി നോര്‍ത്ത് പ്ളെയിന്‍ ഫീല്‍ഡിലുള്ള സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് പള്ളിയില്‍ നടക്കും.

ഫാ. വിജയ് തോമസ് കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്ററായും ഡോ. ജോളി തോമസ് ജനറല്‍ സെക്രട്ടറിയായും ജീമോന്‍ വര്‍ഗീസ് ട്രഷററായും പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍