ഐഎന്‍ഒസി, യുഎസ്എ കേരള ചാപ്റ്ററിനു നവനേതൃത്വം
Thursday, March 17, 2016 7:00 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ (ഒഐസിസി) വിപുലമായ ദേശീയ സമിതി രൂപവത്കരിച്ചതായി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ, ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ പ്രസ്താവിച്ചു.

പുതിയ ഭാരവാഹികളായി തോമസ് റ്റി. ഉമ്മന്‍, ന്യൂയോര്‍ക്ക് (ചെയര്‍മാന്‍), തോമസ് മാത്യു ഷിക്കാഗോ, (വൈസ് ചെയര്‍മാന്‍), ആര്‍. ജയചന്ദ്രന്‍, ന്യൂ യോര്‍ക്ക്, (പ്രസിഡന്റ്), സതീശന്‍ നായര്‍ മിഡ് വെസ്റ്, ലീലാ മാരേട്ട് ന്യൂ യോര്‍ക്ക് (വൈസ് പ്രസിഡന്റ് & വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍), ടി.എസ് ചാക്കോ ന്യൂജേഴ്സി, വര്‍ഗീസ് തെക്കേക്കര ന്യൂയോര്‍ക്ക്, കളത്തില്‍ പാപ്പച്ചന്‍ കലിഫോര്‍ണിയ, ജോര്‍ജ് ഏബ്രഹാം ഹൂസ്റന്‍, മാത്യു ജോര്‍ജ്, ജേക്കബ് പടവത്തില്‍ (വൈസ് പ്രസിന്റുമാര്‍), യു.എ. നസീര്‍ ന്യൂയോര്‍ക്ക്, സന്തോഷ് നായര്‍ ഷിക്കാഗോ (ജനറല്‍ സെക്രട്ടറിമാര്‍), ജേസണ്‍ ജോസഫ് (യൂത്ത് കോഓര്‍ഡിനറ്റര്‍), ജോസ് തെക്കേടം (ട്രഷറര്‍), ബാലചന്ദ്രപണിക്കര്‍ (ജോ. ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി അഗസ്റിന്‍ കരിങ്കുറ്റിയില്‍ (മിഡ് വെസ്റ് റീജണ്‍), സജി കരിമ്പന്നൂര്‍ (ഫ്ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ്), ഡോ. ജോസ് കാനാട്ട് (ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്), വര്‍ഗീസ് പാലമലയില്‍ (ഷിക്കാഗോ), പ്രഫ. തമ്പി മാത്യു (ഷിക്കാഗോ), ജോസി കുരിശിങ്കല്‍ (ഷിക്കാഗോ), ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ദീപക് കൈതക്കപ്പുഴ (ഡാളസ്), സജു ജോസഫ് (സാന്‍ഫ്രാന്‍സിസ്കോ) എന്നിവരേയും ലീഗല്‍ അഡ്വൈസറായി അഡ്വ. വിനോദ് കേയാര്‍ക്കെയും തെരഞ്ഞെടുത്തു.

2001 മുതല്‍ നോര്‍ത്ത് അമേരിക്കയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഐഎന്‍ഒ സി, യുഎസ്എയുടെ കേരള ചാപ്റ്റര്‍ എഐസിസിയുമായും കെപിസിസിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം കേരള ഘടകമെന്ന നിലയില്‍ ഒഐസിസി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്)യുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തിക്കുന്നത്.

കേരള ചാപ്റ്ററിന്റെ നേതാക്കള്‍ ദീര്‍ഘകാലത്തെ പൊതുരംഗത്തെ തങ്ങളുടെ പ്രവര്‍ത്തന മികവുകൊണ്ട് സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണെന്നു ഐഎന്‍ഒസി, യുഎസ്എയുടെ നാഷണല്‍ പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സിയാന്‍, വൈസ് ചെയര്‍മാന്‍ സാക്ക് തോമസ്, നാഷണല്‍ ട്രഷറര്‍ ജോസ് ചാരുംമൂട് എന്നിവര്‍ വ്യക്തമാക്കി.

കേരള ഘടകവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര്‍ ീശരരീ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.