ഇന്ത്യന്‍ അംബാസഡര്‍ സൌദി വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ചു
Thursday, March 17, 2016 5:18 AM IST
റിയാദ്: സൌദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റ അഹമ്മദ് ജാവേദ് ബുധനാഴ്ച സൌദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിനെ സന്ദര്‍ശിച്ച് അധികാര പത്രം കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോള്‍ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി അസം ബിന്‍ അബ്ദുല്‍ കരീം അല്‍ഗൈനുമായും അംബാസഡര്‍ ജാവേദ് അഹമ്മദ് കൂടിക്കാഴ്ച നടത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍