ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് പള്ളിയില്‍ കാതോലിക്കാ ദിനം ആഘോഷിച്ചു
Thursday, March 17, 2016 5:18 AM IST
ജാക്സണ്‍ഹൈറ്റ്സ് : ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ കാതോലിക്കാദിനം ആഘോഷിച്ചു. മുംബൈ ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനയ്ക്കു ശേഷം തിരുമേനിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എത്യോപ്യയിലെ ആഡിസ്അബാബ ഹേയ്ലി സെലാസി കോളജ് പ്രൊഫസര്‍ ഫാ. ഡോ. ജോസി ജേക്കബ് , വികാരി ഫാ. ജോണ്‍ തോമസ്, റവ. ടി എം സഖറിയ കോര്‍ എപ്പിസ്കോപ്പാ എന്നിവര്‍ കാതോലിക്കേറ്റിന്റെ പ്രവര്‍ത്തനനേട്ടങ്ങളെക്കുറിച്ച് പ്രസംഗിച്ചു.

സെക്രട്ടറി കുരുവിള കോര പ്രതിജ്ഞാപത്രം വായിച്ചു. ട്രഷറര്‍ ബിജു വര്‍ഗീസ്, ബിജി വര്‍ഗീസ്, ശില്‍പ തരിയന്‍ തുടങ്ങിയവര്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പ്രോസഷന്‍ നയിച്ചു. ക്വൊയര്‍, കാതോലിക്കാ മംഗളഗാനം ആലപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍