കെഎച്ച്എന്‍എ ലോഗോ മത്സരം നടത്തുന്നു
Thursday, March 17, 2016 5:17 AM IST
ഷിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പുതിയ ഔദ്യോഗിക ലോഗോ ഡിസൈന്‍ മത്സരം നടത്തുന്നു. സംഘടനയെ പൂര്‍ണമായും പ്രതിനിധാനം ചെയ്യുന്നരീതിയില്‍ കേരള ഹൈന്ദവ സംസ്കാരത്തിനും ആദര്‍ശത്തിനും മൂന്‍തൂക്കം നല്‍കിക്കൊണ്ട് അവയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു ലോഗോ ഡിസൈന്‍ ആണു മത്സരത്തിനു ക്ഷണിക്കുന്നത്.

സംഘടനയുടെ ലെറ്റര്‍ഹെഡ്, വെബ്സൈറ്റ്, ബിസിനസ് കാര്‍ഡുകള്‍, പോസ്ററുകള്‍, വിവിധ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയിലാണ് ലോഗോ ഉപയോഗിക്കുക.ലോഗോയില്‍ ഗലൃമഹമ ഒശിറൌ ീള ചീൃവേ അാലൃശരമ എന്ന് ഇംഗ്ളീഷില്‍ എഴുതിയിരിക്കണം. ജെപെഗ് (ഷുലഴ) ഫോര്‍മാറ്റിലുള്ള ഇമേജ് ഫയല്‍ ആണ് മത്സരത്തിനു സമര്‍പ്പിക്കേണ്ടത്. മത്സരാര്‍ത്ഥിയുടെ പേര്, അഡ്രസ്, ഫോണ്‍നമ്പര്‍ സഹിതം സവിമഹീഴീ@ഴാമശഹ.രീാ എന്ന ഇമെയില്‍ അഡ്രസിലാണു ലോഗോ അയയ്ക്കേണ്ടത്.

2016 ഏപ്രില്‍ 15-നകം ഡിസൈനുകള്‍ ലഭിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഡിസൈന് 250 ഡോളര്‍ സമ്മാനമായി ലഭിക്കുന്നതാണ്. മത്സരത്തിനു പ്രത്യേക ഫീസോ, അപേക്ഷാഫോറമോ ഉണ്ടായിരിക്കുന്നതല്ല. ആര്‍ക്കും ഡിസൈനുകള്‍ അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : ംംം.ിമാമവമ.ീൃഴ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം