ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനു ഡാളസില്‍ സ്വീകരണം
Thursday, March 17, 2016 5:17 AM IST
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ കഷ്ടാനുഭവ ആഴ്ചകള്‍ക്കു നേതൃത്വം നല്‍കാന്‍ എത്തുന്ന ഓര്‍ത്തഡോക്സ് വൈദീക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനു വ്യാഴാഴ്ച ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കുന്നു.

സെന്റ് മേരീസ് വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റി ജിജി മാത്യു, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണു സ്വീകരണം നല്‍കുന്നത്. മാര്‍ച്ച് 27 ഈസ്റവര്‍ കോനാട്ട് അച്ചന്‍ ഡാളസില്‍ ഉണ്ടായിരിക്കുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം