ഫോമ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് അലക്സ് അലക്സാണ്ടര്‍ മത്സരിക്കുന്നു
Thursday, March 17, 2016 5:16 AM IST
ഫിലഡല്‍ഫിയ: ഫോമയുടെ മിഡ് അറ്റ്ലാന്റിക് റീജിയനിലെ സംഘടനയും അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന സംഘടനകളില്‍ ഒന്നുമാണ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്). ഫോമയുടെ 2016- 18 ലേക്കുള്ള ഭരണസമിതിയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് അലക്സ് അലക്സാണ്ടറെ എന്‍ഡോഴ്സ് ചെയ്തു.

മാപ്പിന്റെ മുന്‍ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റി മെമ്പര്‍, കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും, കോഴഞ്ചേരി അസോസിയേഷന്‍, ഐഎന്‍ഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ എന്നീ സംഘടനകളുടേയും സജീവ പ്രവര്‍ത്തകനായ അലക്സ് ഫോമയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുമുതല്‍ക്കൂട്ടായിരിക്കുമെന്ന് മാപ്പ് പ്രസിഡന്റ് ഏലിയാസ് പോള്‍ അഭിപ്രായപ്പെട്ടു. ഫോമയുടെ തുടക്കംമുതല്‍ ആ സംഘടനയ്ക്കു മാത്രം പരിപൂര്‍ണ പിന്തുണ നല്‍കുന്ന ഒരു സംഘടനയാണു ഫിലാഡല്‍ഫിയയിലെ മാപ്പ്.

ഫൊക്കനയിലും ഫോമയിലും ധാരാളം നേതാക്കളെ സംഭാവന നല്‍കിയിട്ടുള്ള മാപ്പിന് അലക്സിന്റെ വിജയത്തില്‍ യാതൊരു സംശയവുമില്ലെന്നു ഫോമ മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍, മാപ്പ് മുന്‍ പ്രസിഡന്റ് സാബു സ്കറിയ, ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി, സെക്രട്ടറി സിജു ജോണ്‍, ആര്‍ട്സ് ചെയര്‍മാന്‍ അനു സ്കറിയ, മറ്റ് എല്ലാ കമ്മിറ്റി അംഗങ്ങളും, ബോര്‍ഡ് ഓഫ് ട്രസ്റി മെമ്പര്‍ തോമസ് എം. ജോര്‍ജ് എന്നിവരും വിലയിരുത്തി.

ഫോമയിലെ എല്ലാ അംഗസംഘടനകളുടേയും ആത്മാര്‍ത്ഥമായ സഹകരണം അലക്സിന് നല്‍കണമെന്ന് മാപ്പ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം