ഫാ. ജോണസ് ചെറുനിലത്ത് വി.സി നയിക്കുന്ന ആരാധനയും വചനപ്രഘോഷണവും
Thursday, March 17, 2016 5:16 AM IST
ബാള്‍ട്ടിമോര്‍: ഏപ്രില്‍ മൂന്നിനു നടത്തപ്പെടുന്ന ദൈവകരുണയുടെ തിരുനാളിനൊരുക്കമായി ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഏപ്രില്‍ ഒന്നാം തീയതി വെള്ളിയാഴ്ച നടത്തുന്ന ശുശ്രൂഷകള്‍ക്കു വചനപ്രഘോഷകനായ ഫാ. ജോണസ് ചെറുനിലത്ത് വി.സി നേതൃത്വം നല്‍കും.

ശുശ്രൂഷകള്‍ വൈകുന്നേരം 5.30-നു വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. തുടര്‍ന്നു രാത്രി പന്ത്രണ്ടു വരെ ദൈവകരുണയുടെ ആരാധാനയും, വചനപ്രഘോഷണവും സൌഖ്യശുശ്രൂഷയും നടത്തപ്പെടും. ദൈവാനുഗ്രഹത്തിന്റെ രാത്രിയില്‍ ദിവ്യകാരുണ്യ ആത്മീയാനുഭവനത്തില്‍ നിറയപ്പെടാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോണസ് ചെറുനിലത്ത് വി.സിയും, കൈക്കാരന്മാരായ ജോസ് കൊട്ടാരംകുന്നേലും, അനില്‍ അലോഷ്യസും, ഷാജി പടിയാനിക്കലും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം