കുര്യന്‍ പ്രക്കാനത്തെ കനേഡിയന്‍ മലയാളി പൌരാവലി അഭിനന്ദിച്ചു
Thursday, March 17, 2016 5:15 AM IST
ബ്രാംപ്ടണ്‍: കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ പൊരുതുവാനായി തയാറെടുക്കുന്ന കുര്യന്‍ പ്രക്കാനത്തെ കനേഡിയന്‍ മലയാളി പൌരാവലി അഭിനന്ദിച്ചു. ബ്രംപ്ടനില്‍ കൂടിയ പൌരസമ്മേളനത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം പ്രമുഖ മലയാളി അഭിഭാഷികയും സാമൂഹിക പ്രവര്‍ത്തകയുമായ ലതാ മേനോന്‍ ഉത്ഘാടനം ചെയ്തു.

ടോറന്റോ മലയാളി സമാജം പ്രസിഡണ്ട് ബിജു മാത്യൂസ്, ഒന്റാരിയോ റീജണല്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റിന്റോ മാത്യു , കനേഡിയന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജിന്‍സി ബിനോയ് , ബ്രാംപ്ടന്‍ മലയാളി സമാജം വൈസ് പ്രസിഡന്റ് തോമസ് വര്‍ഗീസ്, ഫൊക്കാന എന്റര്‍ടെയ്ന്‍മെന്റ് കണ്‍വീനര്‍ ബിജു കാട്ടാത്തറ, സാമൂഹിക പ്രവര്‍ത്തകന്‍ രാജേന്ദ്രന്‍ , ശ്രീ ലാല്‍ജി ജോണ്‍, പ്രമുഖ കലാകാരന്‍ ശ്രീ ബിജു തയ്യില്‍ചിറ, മലയാള മയൂരം ടിവി റീജണല്‍ മാനേജര്‍ സീമ ശ്രീകുമാര്‍, തുടഞ്ഞിയവര്‍ ആശംസള്‍ അര്‍പ്പിച്ചു.

കുര്യന് ഇലക്ഷനു കെട്ടിവയ്ക്കാനുള്ള തുക ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി ജോണ്‍ നല്‍കുന്നതാണ് എന്നു യോഗത്തില്‍ പ്രഖ്യാപിച്ചു. ബിജു തയ്യില്‍ചിറ ഡോളര്‍ മാലയിട്ടു നിയുക്ത സ്ഥാനാര്‍ഥിയെ അഭിനന്ദിച്ചു. മീറ്റിംഗില്‍ വന്നുചേര്‍ന്ന എല്ലാവര്‍ക്കും കുര്യന്‍ പ്രക്കാനം നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം