വടകര എന്‍ആര്‍ഐ ഫോറത്തിനു പുതിയ നേതൃത്വം
Wednesday, March 16, 2016 7:43 AM IST
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ വേറിട്ട ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ വടകര എന്‍ആര്‍ഐ ഫോറത്തിന്റെ ഈ വര്‍ഷത്തെ പുതിയ നേതൃത്വം നിലവില്‍ വന്നു.

പുതിയ ഭാരവാഹികളായി ജമാല്‍ വില്യാപ്പള്ളി (രക്ഷാധികാരി), ആര്‍.എന്‍. ഗുണശീലന്‍ (പ്രസിഡന്റ്), കെ.പി. ചന്ദ്രന്‍, യൂനുസ് (വൈസ് പ്രസിഡന്റുമാര്‍), റഹ്മാന്‍ കാരയാട് (ജനറല്‍ സെക്രട്ടറി), അഷ്റഫ് വടകര, മഷൂദ് (ജോ. സെക്രട്ടറിമാര്‍), വി.പി. രഞ്ജിത് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), രമേശന്‍ പുറമേരി (ട്രഷറര്‍) എന്നിവരെയും വിവിധ കണ്‍വീനര്‍മാരായി രാംജിത് (മെംബര്‍ഷിപ്പ്), ഫൈസല്‍ കൊടുമ (ജീവകാരുണ്യം), അന്‍വര്‍ അലിയാര്‍ (കായികവിഭാഗം), ജിഗീഷ് നമ്പ്യാര്‍ (കലാവിഭാഗം), ഷൈന രമേശ് (വനിതവിഭാഗം), ഹസീന ഹംസ (ജോ:കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ദമാമിലെ ബദര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ബിനീഷ് ഭാസ്കര്‍ അധ്യക്ഷം വഹിച്ചു. യോഗത്തില്‍ നിഷാദ് അബ്ദുള്ള വാര്‍ഷിക റിപ്പോര്‍ട്ടും വി.കെ. ഫൈസല്‍ സാമ്പത്തിക റിപ്പോര്‍ട്ടും എന്‍.കെ. സക്കീര്‍ ചാരിറ്റി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സംഘടനയില്‍ അംഗങ്ങളായവര്‍ക്ക് ഈ വര്‍ഷം മുതല്‍ പ്രവാസി സുരക്ഷ നടപ്പിലാക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ 15നു വിഷു ആഘോഷിക്കുവാനും ഏപ്രില്‍ 21നു വോളിബോള്‍ ടൂര്‍ണമെന്റ് നടത്താനും തീരുമാനിച്ചു.

രാമചന്ദ്രന്‍ കാര്‍ത്തികപ്പള്ളി, ഡോ. ഇസ്മയില്‍, ഡോ.ഹാശിക്, ജമാല്‍ വില്യാപ്പള്ളി, ഹമീദ് വടകര, ഗുണശീലന്‍, റഹ്മാന്‍ കാരയാട്, സുജാത ഗുണശീലന്‍, ഹസീന ഹംസ, ഷൈന രമേശ് എന്നിവര്‍ സംസാരിച്ചു. ഫോറത്തിന്റെ നേതാക്കള്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം