'ടിപ്സ്' മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ യുഎഇയില്‍ ഏപ്രില്‍ ഒന്നിന്
Wednesday, March 16, 2016 7:40 AM IST
അബുദാബി: എന്‍ജിനിയറിംഗ്-മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കായി നടത്തപ്പെടുന്ന ഏഴാമത് 'ടിപ്സ്' മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ യുഎഇയില്‍ ഏപ്രില്‍ ഒന്നിനു നടക്കും.

അബുദാബി, ദുബായി എന്നിവിടങ്ങളിലാണ് എക്സാം സെന്ററുകള്‍. രാവിലെ ഒമ്പത് മുതല്‍ 12 വരെയാണ് പരീക്ഷ. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 28 ആണ്. വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ തയാറെടുക്കാനും പരീക്ഷാ സംവിധാനത്തെ പരിചയപ്പെടുത്താനുമാണു മോഡല്‍ പരീക്ഷ നടത്തുന്നത്.

ംംം.ശുേലെഃമാ.ീൃഴ എന്ന വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. പരീക്ഷാ ദിവസം തന്നെ വെബ്സൈറ്റില്‍ ഉത്തരങ്ങളും വിശദീകരണങ്ങളും പ്രസിദ്ധീകരിക്കും. ഏപ്രില്‍ 12നു മുമ്പായി റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കും.

എംഎസ്എം സംസ്ഥാന സമിതിയാണു പരീക്ഷ സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ംംം.ഷീയഹശിസൌമല.രീാ/ൃലഴശലൃെേ എന്ന് വെബ് വിലാസത്തില്‍ ഇതിനു സൌകര്യമുണ്ട്.

കേരളത്തിലും യുഎഇയിലും ഒഴികെ മറ്റു സെന്ററുകളില്‍ മാര്‍ച്ച് 25നാണു പരീക്ഷ. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ മെഡലുകളും ആദ്യ 10 റാങ്കുകാര്‍ക്ക് എന്‍ജിനിയറിംഗ് മെഡിക്കല്‍ കിറ്റുകളും സമ്മാനമായി നല്‍കും.

വിവരങ്ങള്‍ക്ക്: 0506553886, 0504158859.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള