കെഡിഎ കുവൈറ്റിനു പുതിയ ഭാരവാഹികള്‍
Wednesday, March 16, 2016 7:36 AM IST
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ അബാസിയ ഏരിയ 2016-17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ബിനു കൃഷ്ണന്‍ (പ്രസിഡന്റ്), ഇ.പി. ശ്രീനിവാസന്‍ (വൈസ് പ്രസിഡന്റ്), ഗഫൂര്‍ കൊയിലാണ്ടി (ഏരിയ സെക്രട്ടറി), പി.വി. വിനീഷ് (ജോ. സെക്രട്ടറി), ടി.പി. ഷഫീഖ് (ഏരിയ ട്രഷറര്‍) എന്നിവരേയും കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് അബാസിയ ഏരിയ പ്രതിനിധികളായി രാംദാസ് ചിലമ്പന്‍, അനില്‍കുമാര്‍, കെ. ഷൈജിത്ത്, കെ. കുഞ്ഞിരാമന്‍, കെ. ഹസന്‍കോയ, പി.ഡി. രാഗേഷ്, ശ്രീനേഷ്, എം. രാമകൃഷ്ണന്‍, കെ.കെ റഷീദ്, നികില്‍ പാവൂര്‍, കെ.വി. രതിദാസ് എന്നിവരെയും തെരഞ്ഞെടുത്തു.

മഹിളാവേദി അബാസിയ ഏരിയ ഭാരവാഹികളായി ലിഖിത പ്രേമന്‍ (പ്രസിഡന്റ്), ബുഷറ ഷംസു (സെക്രട്ടറി), റഹ്മത്ത് ബഷീര്‍ (ട്രഷറര്‍) എന്നിവരേയും മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് അബാസിയ ഏരിയ പ്രതിനിധികളായി ഷൈന പ്രിയേഷ്, ബിജി ബാലകൃഷ്ണന്‍, ഇന്ദിര രാധാകൃഷ്ണന്‍, വാണിശ്രീ സന്തോഷ്, അനീച ഷൈജിത്ത്, റീത്ത നിഖില്‍, ഷിമി സന്തോഷ്, സിസിത ഗിരീഷ് എന്നിവരെയും തെരഞ്ഞെടുത്തു.

അബാസിയ യുണൈറ്റെഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് ജാവേദ് ബിന്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സംഘടന പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുള്‍ നജീബ് വിശദീകരിച്ചു. ഏരിയ സെക്രട്ടറി ശ്രീനിവാസന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജാവേദ് ബിന്‍ ഹമീദ്, സെക്രട്ടറി അബ്ദുള്‍ നജീബ്, ട്രഷറര്‍ പി.വി. നജീബ്, രക്ഷാധികാരി ഹമീദ് കേളോത്ത്, മഹിളാവേദി പ്രസിഡന്റ് റീജ സന്തോഷ്, സെക്രട്ടറി ഷാഗി റാണി ഭരതന്‍, ട്രഷറര്‍ രേഖ, തീര്‍ത്ത, കെ.ടി. ദാസ്, നൌഫല്‍ ബരീന, സമീര്‍ വെള്ളയില്‍, രാമകൃഷ്ണന്‍, അബൂബക്കര്‍, സിദ്ധാര്‍ഥന്‍, ഇ.പി. ശ്രീനിവാസന്‍, ടി.പി. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. ഇ.സി. ഭരതന്‍ ഇ.സി അനുശോചന പ്രമേയം അവതരിപ്പിച്ചു.

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഏരിയാ അംഗം ജനാര്‍ദ്ദനനും ഉപരി പഠനത്തിനായി നാട്ടിലേക്കു പോവുന്ന വിഷ്ണു, അബീന എന്നി വിദ്യാര്‍ഥികളെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. സിറാജ് എരഞ്ഞിക്കല്‍, രാജു എസ്. കണ്ടി എന്നിവര്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍