അനുസ്മരണം സംഘടിപ്പിച്ചു
Wednesday, March 16, 2016 7:35 AM IST
റിയാദ്: എംഎസ്എഫ് സ്ഥാപക നേതാവും എസ്ടിയു സംസ്ഥാന പ്രസിഡന്റും ആയിരുന്ന കണ്ണൂര്‍ നീര്‍വേലി പി.പി. ഇബ്രാഹിംകുട്ടി ഹാജി അനുസ്മരണവും സൌദി തല സ്മരണികപ്രകാശനവും മലാസ് അല്‍ മാസ് ഹോട്ടലില്‍ നടന്നു.

റിയാദ് മട്ടന്നൂര്‍ മണ്ഡലം കെഎംസിസി, നീര്‍വേലി രഹമ സൌദി കമ്മിറ്റി യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. എന്‍.എന്‍. നാസര്‍ അധ്യക്ഷത വഹിച്ചു. കെ.അബൂബക്കര്‍ റിയാദ് വില്ലാസ് എംഡി സൂരജ് പാണയിലിനു നല്കി സൌദി തല സ്മരണിക പ്രകാശനം ചെയ്തു. അബൂട്ടി മാസ്റര്‍ ശിവപുരം അനുസ്മരണ പ്രഭാഷണം നടത്തി. അബൂബക്കര്‍ ഹാജി ബ്ളാത്തൂര്‍, മുഹമ്മദ് മന്നേരി, യാക്കൂബ് തില്ലങ്കേരി, കെ.ടി. മുഹമ്മദ്, എം.കെ. മജീദ് കളറോഡ്, പി.എം. കുഞ്ഞാലികുട്ടി, ഷഫീഖ് മട്ടന്നൂര്‍ എന്നിവര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍