പി.ടി. മുഹമദ് മുസ്തഫ അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍
Wednesday, March 16, 2016 7:34 AM IST
റിയാദ്: റിയാദിലെ അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പുതിയ പ്രിന്‍സിപ്പലായി പി. ടി. മുഹമദ് മുസ്തഫ ചാര്‍ജെടുത്തു. മലപ്പുറം ജില്ലയിലെ എടപ്പറ്റ സ്വദേശിയായ ഇദ്ദേഹം രണ്ട് ദശാബ്ദങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ സജീവമായ വ്യക്തിത്വമാണ്.

റിയാദിലെ സ്കൂളായ അല്‍ഹുദ ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്രിന്‍സിപ്പലായി ഏഴു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അലിഫ് എഡ്യൂക്കേഷണല്‍ ട്രസ്റിന്റെ കീഴില്‍ ശിഫയില്‍ പ്രവര്‍ത്തിക്കുന്ന അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ അക്കഡേമിക് കലാ മേഖലകളിലെ മികവുകൊണ്ട് ശ്രദ്ധപിടിച്ചു പറ്റിയ സ്ഥാപനമാണ്. സിബിഎസ്ഇ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അലിഫ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ പ്രഥമ പത്താം ക്ളാസ് ബാച്ച് കഴിഞ്ഞ വര്‍ഷംതന്നെ മികച്ച വിജയം കൊയ്തിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍