പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അലൂംനി അസോസിയേഷന്‍ കുവൈത്ത് ചാപ്റ്റര്‍ വിദ്യാര്‍ഥിസംഗമം ഏപ്രില്‍ 22ന്
Wednesday, March 16, 2016 7:34 AM IST
കുവൈത്ത്: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അലൂംനി അസോസിയേഷന്‍ കുവൈത്ത് ചാപ്റ്റര്‍ പതിനഞ്ചാമത് വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനവും പൂര്‍വവിദ്യാര്‍ഥി സംഗമവും ഏപ്രില്‍ 22നു (വെള്ളി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ അബാസിയ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിക്കുന്നു.

കുവൈത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഏഷ്യാനെറ്റ് കോമഡിഷോയിലെ മിന്നും താരങ്ങളുടെ ഹാസ്യകലാപരിപാടികളും ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: രാജന്‍ പി. ജോര്‍ജ്