വനിതാവേദി കുവൈറ്റ് വനിതാദിനം ആചരിക്കുന്നു
Wednesday, March 16, 2016 4:55 AM IST
കുവൈത്ത്: വനിതാവേദി കുവൈറ്റ് ഈ വര്‍ഷത്തെ വനിതാദിനം ആഘോഷിക്കുന്നു. മാര്‍ച്ച് 19-നു മംഗഫ് കല ഓഡിറ്റോറിയത്തിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കല്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. വനിതാ ദിനത്തിന്റെ ഭാഗമായി പ്രതിവര്‍ഷ പതിപ്പായ 'ധ്വനി' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും ചടങ്ങില്‍ വെച്ച് നടത്തുന്നു.

പ്രസിഡന്റ് ശാന്ത ആര്‍. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര സമിതി യോഗത്തിന് സജിത സ്കറിയ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ടോളി പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുമതി ബാബു അനുശോചന പ്രമേയവും സിന്ദു സുരേന്ദ്രന്‍ അനുമോദന പ്രമേയവും അവതരിപ്പിച്ചു. അമ്പിളി പ്രമോദ് നന്ദി രേഖപ്പെടുത്തി.

മാര്‍ച്ച് 19 ന് വൈകിട്ട് 3.30-നു ആരംഭിക്കുന്ന വനിതാ ദിന ആഘോഷങ്ങള്‍ വിജയിപ്പിക്കുവാന്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 97962581, 66617454, 25657635 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍