കെ.വി.എ ഗഫൂര്‍ നിര്യാതനായി
Wednesday, March 16, 2016 4:54 AM IST
ജിദ്ദ: സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ ഗഫൂര്‍ (50) ഹൃദയാഘാതം മൂലം നിര്യാതനായി. ആദ്യകാല മുസ്ലിംലീഗ് നേതാവും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെംബറുമായിരുന്ന കൊലത്തിക്കല്‍ മുഹമ്മദ്കുട്ടി ഹാജിയാണു പിതാവ്. മലപ്പുറം ചീക്കോട് വെട്ടുപാറ സ്വദേശിയാണ്.
തിങ്കളാഴ്ച രാത്രി വാഹനമോടിച്ചു വരുന്നതിനിടെ നെഞ്ചുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അല്‍അബീര്‍ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു.

മുപ്പതു വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയായ ഗഫൂര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി, മലപ്പുറം ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹോണ്ട കമ്പനി ജീവനക്കാരനാണ്. വിവിധ സാമൂഹ്യ കൂട്ടായ്മകളുടെ സ്ഥാപകനും നേതാവുമായിരുന്നു. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര സാന്നിധ്യമാണ്. ഭാര്യ ആമിനക്കുട്ടി. ഹോണ്ട കമ്പനി ജീവനക്കാരനായ അഫീഫ് ഏക മകനാണ്. ഫസീല, മുഫീദ എന്നിവരാണു മറ്റു മക്കള്‍. മരുമക്കള്‍: ഷമീര്‍, അനീസ്. സഹോദരങ്ങള്‍: അബ്ദുല്ലക്കുട്ടി, മുഹമ്മദ് കുഞ്ഞ്, അബ്ദുല്‍ ജബ്ബാര്‍, സൈനബ, മഹ്മൂദ് സബാഹി, അസീസ്, അബ്ദുല്‍സലാം. ഭാര്യയും മക്കളും ജിദ്ദയിലുണ്ട്.

റിപ്പോര്‍ട്ട്: കെ ടി മുസ്തഫ പെരുവള്ളൂര്‍