ഫെയ്ത്ത് ഫെസ്റ്: ആഘോഷങ്ങള്‍ വിശ്വാസ വളര്‍ച്ചയ്ക്ക് ഉത്തമം, ഫിലാഡല്‍ഫിയ മതബോധനസ്കൂള്‍ മാതൃക
Wednesday, March 16, 2016 4:54 AM IST
ഫിലാഡല്‍ഫിയ: കുരുന്നുപ്രായത്തില്‍ കുട്ടികളില്‍ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷിക മൂല്യങ്ങളും, പ്രകൃതിസ്നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്റെ ഭാഗമായി കരുണയുടെ മഹാജൂബിലിവര്‍ഷത്തില്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ മതബോധനസ്കൂള്‍ ഫെയ്ത്ത്്ഫെസ്റ് എന്നപേരില്‍ കുട്ടികള്‍ക്കായി നടത്തിയ വിശ്വാസോത്സവം വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ച ഒരു പരിപാടിയായി മാറി. വിശ്വാസപരിശീലന ക്ളാസുകളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ കുട്ടികളുടെ നൈസര്‍ഗികകലാവാസനകള്‍ ചിത്രരചനയിലൂടെയും, ഭക്തിഗാനങ്ങളിലൂടെയും, നൃത്തരൂപങ്ങളിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും, ബൈബിള്‍ കഥാപാത്ര അനുകരണത്തിലൂടെയും, പ്രസംഗരൂപേണയും അവതരിപ്പിച്ച് ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കു ലഭിച്ച സുവര്‍ണാവസരം.

ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി വിശ്വാസതിരി തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ച ഫെയ്ത്ത്ഫെസ്റില്‍ മതബോധനസ്കൂളിലെ പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് അവരുടെ കലാവാസനകള്‍ പ്രകടിപ്പിക്കുന്നതിനായി ബൈബിള്‍ സ്പെല്ലിംഗ് ബീ മുതല്‍ ഉപകരണസംഗീതം വരെയുള്ള വിവിധ കലാമല്‍സരങ്ങള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 5, 12 എന്നീ രണ്ടുദിവസങ്ങളിലായിട്ടാണു മത്സരങ്ങള്‍ ക്രമീകരിച്ചത്. ബൈബിള്‍ പാരായണം, ബൈബിള്‍ സ്റ്റോറി, സ്പെല്ലിംഗ് ബീ, ഭക്തിഗാനാലാപനം, ഡാന്‍സ്, കളറിംഗ്, പെയിന്റിംഗ്, പെന്‍സില്‍ സ്കെച്ചിംഗ്, പ്രാര്‍ത്ഥനകള്‍, പ്രസംഗം, ബൈബിള്‍ കഥാപാത്രങ്ങളുടെ അനുകരണം എന്നിവയാണ് ഇത്തവണ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗ്രേഡ് ലെവല്‍ അനുസരിച്ച് പല ഗ്രൂപ്പുകളായി തിരിച്ച് വളരെ ശാസ്ത്രീയമായി ക്രമപ്പെടുത്തിയ വിശ്വാസോല്‍സവത്തില്‍ 135 കുട്ടികള്‍ പങ്കെടുത്ത് തങ്ങളുടെ കലാവാസനകള്‍ പ്രകടിപ്പിച്ചു.

മാര്‍ച്ച് അഞ്ചിനു ശനിയാഴ്ച സ്റേജിതര മല്‍സരങ്ങളായ കളറിംഗ്, പെയിന്റിംഗ്, പെന്‍സില്‍ സ്കെച്ചിംഗ് എന്നിവ നടത്തി. ക്രയോണ്‍സും, കളര്‍ പെന്‍സിലും, വാട്ടര്‍കളറും ഉപയോഗിച്ച് കൊച്ച് ആര്‍ട്ടിസ്റുകള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കുട്ടികളുടെ പ്രായത്തില്‍ കവിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു. പ്രധാന മല്‍സരങ്ങള്‍ മാര്‍ച്ച് 12-ാണ് നടത്തിയത്. വ്യക്തിഗത സമ്മാനങ്ങള്‍ക്കു പുറമേ നാല് ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയവര്‍ക്കു കലാതിലകം, കലാപ്രതിഭ എന്നിങ്ങനെയുള്ള ബഹുമതികളും ലഭിക്കും.

വികാരിറവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, ട്രസ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പി.റ്റി.എ. പ്രസിഡന്റ് ജോജി ചെറുവേലി, മതാധ്യാപകരും, പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ജോസ് മാളേയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മതാധ്യാപകരായ ജാന്‍സി ജോസഫ്, മോഡി ജേക്കബ്, ജോസഫ് ജയിംസ്, മോളി ജേക്കബ്, നീതു മുക്കാടന്‍, ജെയ്ക്ക് ചാക്കോ, ജാസ്മിന്‍ ചാക്കോ, സോബി ചാക്കോ, കാരളിന്‍ ജോര്‍ജ്, അനു ജയിംസ്, ഡോ. ബിന്ദു മെതിക്കളം, റജീന ജോസഫ്, ജോസ് തോമസ്, അജിത് തോമസ്, എന്നിവരും, പി. റ്റി. എ ഭാരവാഹികളായ റോഷിന്‍ പ്ളാമൂട്ടില്‍, സുനില്‍ തോമസ്, ജ്യോതി എബ്രാഹം, ജോസ് പാലത്തിങ്കല്‍ എന്നിവരും ഫെയ്ത്ത്ഫെസ്റ് വിജയിപ്പിക്കുന്നതിനായി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചു. ഫോട്ടോ: ജോസ് തോമസ്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍