മലയാളി ഹിന്ദുമണ്ഡലത്തിനു നവ സാരഥ്യം
Wednesday, March 16, 2016 4:53 AM IST
ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റ് വാസികളുടെ ഹൈന്ദവ കൂട്ടായ്മയായ മലയാളി ഹിന്ദു മണ്ഡലത്തിനു (മഹിമ) പുതിയ സാരഥികളെ തിരഞ്ഞെടുത്തു. കൊച്ചുണ്ണി ഇളവന്‍ മഠം (പ്രസിഡന്റ്), ശബരിനാഥ് നായര്‍ (ജനറല്‍ സെക്രട്ടറി), സ്മിതാ മേനോന്‍ (ട്രഷറര്‍), രവീന്ദ്രന്‍ വേലിക്കെട്ടില്‍ (വൈസ് പ്രസിഡന്റ് ), ശാലിനി രാജേന്ദ്രന്‍ (ജോയിന്റ് സെക്രടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി താമര രാജീവ്, ഡോ. വല്‍സ മാധവ്, ഡോ. ഗീത മേനോന്‍ , വിനോദ് പ്രീത്, രഘു പി നായര്‍, സുരേഷ് ഷണ്മുഖം എന്നിവരെയും തെരഞ്ഞെടുത്തു.

ഭാരതീയസംസ്കൃതി ഉയര്‍ത്തി പിടിച്ചുകൊണ്ടു വന്ദ്യ ഗുരുക്കന്മാര്‍ തെളിയിച്ച പാതയിലുടെ സംഘടനയെ നയിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. മഹിമ നടത്തുന്ന മാനുഷിക കാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റു സാംസ്കാരിക ആഘോഷങ്ങളിലും, എന്നത്തെയും പോലെ ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടാകണം എന്നും പുതിയ നേതൃത്വം അഭ്യര്‍ഥിച്ചു .

സുധാകരന്‍ പിള്ളയാണ് പുതിയ ട്രുസ്റി ബോര്‍ഡ് ചെയര്‍ . ബാഹുലേയന്‍ രാഘവന്‍ , വിനോദ് കെയര്‍കെ എന്നിവര്‍ ട്രസ്റി ബോര്‍ഡ് അംഗങ്ങള്‍ ആണ് . ഡോ .ഉണ്ണികൃഷ്ണന്‍ തമ്പി എക്സ് ഒഫീഷ്യോ രാജു നാണു, ഡോ. ധീരജ് കമലം എന്നിവര്‍ ഇന്റേണല്‍ ഓഡിറ്റേഴ്സ് ആയി പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം